ഡല്‍ഹി: രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവായെന്നും ഇതില്‍ പകുതിയോളം കേസുകൾ കേരളത്തിലാണെന്നും റിപ്പോര്‍ട്ട്. ആകെയുള്ളതിന്റെ 46 ശതമാനം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ആദ്യ ഡോസ് കുത്തിവയ്പിനു ശേഷം 80,000 പേർക്കും രണ്ടാം ഡോസിനു ശേഷം 40,000 പേർക്കുമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.
നിലവില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. വാക്സിനേഷന് ശേഷവും കോവിഡ് ബാധിക്കുന്ന ‘ബ്രേക് ത്രൂ’ കേസുകളെപ്പറ്റി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കി താലിബാന്‍: നടന്നിരുന്നത് 9,989 കോടി രൂപയുടെ വ്യാപാര ഇടപാട്
രാജ്യത്തെ പ്രതിദിന രോഗബാധയുടെ വര്‍ധനയില്‍ ഇത്തരം ബ്രേക് ത്രൂ കേസുകള്‍ക്കു പ്രധാന പങ്കുണ്ടെന്നതിൽ ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. കോവിഡ് വൈറസിനുണ്ടാകുന്ന രൂപാന്തരം പുതിയ തരംഗത്തിനു കാരണമാകാം എന്നും ആശങ്കയുണ്ട്.
Post Your Comments