ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനുമായി 9,989 കോടി രൂപയുടെ വ്യാപാര ബന്ധമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനു പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കിയതായി റിപ്പോർട്ട്. ചരക്ക് പാതകള്‍ അടച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും നിലച്ചു.
മരുന്നുകള്‍, ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധ വൃഞ്ജനം തുടങ്ങിയവയാണ് അഫ്ഗാനിലേക്ക് ഇന്ത്യ മുഖ്യമായും കയറ്റുമതി ചെയ്യുന്നത്. ഡ്രൈ ഫ്രൂട്ട്സ്, ഉള്ളി തുടങ്ങിയ വസ്തുക്കളാണ് അവിടെ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പാകിസ്ഥാന്‍ വഴിയാണ് ഇന്ത്യയില്‍ എത്തിയിരുന്നത്. ഇതിനാണ് മുഖ്യമായും ഇപ്പോള്‍ തടസം നേരിട്ടിരിക്കുന്നതെന്നും റിപ്പോർട്ട്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ അമേരിക്കയുടെ സഹായം തേടി വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 1650ലധികം പേരാണ് ഇന്ത്യയിലേക്ക് വരാനായി വദേശകാര്യമന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്.
Post Your Comments