Celebrity OnamOnam 2021Onam NewsKeralaNattuvarthaLatest NewsNews

ഓണം, മാവേലി, പൂക്കളം, മതേതരത്വം ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ: ജൂഡ് ആന്റണി

തിരുവനന്തപുരം: ഓണം, മാവേലി, പൂക്കളം, മതേതരത്വം ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് ജൂഡ് ആന്റണിയുടെ ഫേസ്ബുക് പോസ്റ്റ്‌. അഫ്ഗാൻ വിഷയത്തിലും മറ്റും തന്റെതായ നിലപാടുകൾ അടയാളപ്പെടുത്തിയ സിനിമാ സംവിധായകനാണ് ജൂഡ് ആന്റണി ജോസ്. എന്നാൽ അതുകൊണ്ട് തന്നെ ധാരാളം വിമർശനങ്ങളും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു.

Also Read:ഇന്ത്യക്കാർക്ക് മാത്രമായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

‘ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക്
ഓണാശംസകൾ. അല്ലാത്തവർക്ക് സ്നേഹം നിറഞ്ഞ ഗെറ്റ് വെൽ സൂൺ ആശംസകൾ’ എന്നായിരുന്നു ജൂഡിന്റെ ഫേസ്ബുക് പോസ്റ്റ്‌. ആക്ഷേപഹാസ്യമാണ് ജൂഡിന്റെ ഓണാശംസകളെന്ന് വിമർശിക്കുന്നവരാണ് കമന്റ് ബോക്സിൽ നിറയെ.

സാറാസ് സിനിമ ഇറങ്ങിയപ്പോഴും, സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയപ്പോഴും വലിയ വിമർശനങ്ങൾ സംവിധായാകന് നേരിടേണ്ടി വന്നിരുന്നു. മാതൃത്വത്തെയും സംസ്കാരത്തെയും സംവിധായകൻ അപമാനിച്ചുവെന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button