കൊച്ചി : സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷനോ അല്ല, യഥാര്‍ഥ മനുഷ്യരാണ് ചരിത്രത്തിൽ നായകന്മാർ ആകുന്നതെന്നു എ എ റഹീം എംപി. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ജൂഡ് ആന്റണി-ആന്റണി പെപ്പെ വിവാദങ്ങളെക്കുറിച്ച് റഹീം എം പി സംസാരിച്ചത്.
read also: ഒരു ഡോസ് മരുന്നിന് 10 ലക്ഷം രൂപ വേണം: ഭർത്താവിന്റെ രോഗാവസ്ഥയെക്കുറിച്ച് കാർത്തിക
എംപിയുടെ പറഞ്ഞത് ഇങ്ങനെ,
2018 എന്ന സിനിമ കണ്ടില്ല. വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും സിനിമയ്ക്ക് വേണ്ടി അവലംബിക്കാം. 2018-നെ ഒരു സിനിമയായി മാത്രമാണ് ഞാന്‍ കാണുന്നത്. സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം. കലാകാരനെന്നെ നിലയില്‍ ജൂഡിന്‍റെ സര്‍ഗ്ഗാത്മകതയെ ചോദ്യം ചെയ്യാനില്ല, അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സിനിമയിലേത് ജൂഡിന്‍റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്‍റെ പ്രകടനമാണ്. അത് യാഥാര്‍ത്ഥ്യ ബോധ്യവുമായി ചേരുന്നതല്ല.
2018ന്‍റെ സംവിധായകനാണോ ആന്‍റണി പെപ്പെയാണോ നായകന്‍ എന്ന് ചോദിച്ചാല്‍ ആന്‍റണി പെപ്പെയെന്നാണ് ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷന്‍ റെക്കോര്‍ഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്. അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്‍റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത്. അതാണ് കേരളത്തിന്‍റെ ജനാധിപത്യവും സംസ്കാരവും.
Post Your Comments