ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. വാട്ട്സ്ആപ്പ് വഴി പണമയക്കുമ്പോൾ പുതിയ പിക്ചർ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഇന്ത്യയിൽ മാത്രമാണ് പുതിയ ഫീച്ചർ കമ്പനി അറിയിച്ചിരിക്കുന്നത്.
Read Also: ഗുണവും രുചിയിലും മുന്നിൽ: അറിയാം തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന്
പണം ഇടപാടുകൾക്ക് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാനായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്ന് വാട്ട്‌സ് ആപ്പ് അറിയിച്ചു. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ഫീച്ചറെന്ന് കമ്പനി വ്യക്തമാക്കി. ഇനി ജന്മദിനങ്ങൾ, അവധി ദിവസങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോൾ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിക്കാൻ കഴിയും.
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിഐ)യുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചർ 227 ലധികം ബാങ്കുകളുമായി ചേർന്നുമാണ് പ്രവർത്തിക്കുന്നത്.
Post Your Comments