പരപ്പനങ്ങാടി: മദ്യത്തിനെതിരെ പോരാടാൻ മദ്യവിരുദ്ധ സംഘടനകൾ ഒന്നിക്കുന്നു. ഒരേ ലക്ഷ്യത്തിനായി വിവിധ പ്ലാറ്റ് ഫോമുകളില്‍ നിന്ന് പൊരുതുന്ന മദ്യനിരോധന സംഘടനകളെ ഒരു കുടക്കീഴില് അണിനിരത്താനാണ് നീക്കമാരംഭിച്ചിരിക്കുന്നത്. കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കാട്ടുങ്ങല്‍ അലവി കുട്ടി ബാഖവിയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
Also Read:ആദ്യ 24 മണിക്കൂറില്‍ കാബൂളിനെ മുന്‍ ഭരണാധികാരികളെക്കാള്‍ സുരക്ഷിതമാക്കി: താലിബാനെ പ്രശംസിച്ച് റഷ്യ
സംയുക്തമായിത്തന്നെ മദ്യത്തിനെതിരെ പോരാടാനാണ് സംഘടനകളുടെ തീരുമാനം. മദ്യനിരോധന സമര രംഗത്ത് അധികാര പ്രതിപക്ഷ മാനങ്ങള്‍ നോക്കാതെ എക്കാലത്തും ആദര്‍ശപരമായ നിലപാട് സ്വീകരിക്കുന്ന വി. എം. സുധീരന്റെ കാര്‍മികത്വത്തില്‍ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏകോപനത്തിന് ചര്‍ച്ചയാവാമെന്ന് മുഴുവന്‍ മദ്യ വിരുദ്ധ സമര സംഘടനകളും തത്വത്തില്‍ തീരുമാനമെടുത്തതായും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കേരളത്തിൽ കൂടുതൽ മദ്യശാലകൾ ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തിരക്കുകളും മറ്റും നിയന്ത്രിക്കാൻ കൂടുതൽ സൗകര്യങ്ങൾ മദ്യശാലകളിൽ ഒരുക്കാനും തീരുമാനമുണ്ട്.
Post Your Comments