കൊച്ചി: ഓണത്തിന് ആശംസ പറയരുത് ഓണത്തിൻ്റെ സദ്യ കഴിക്കരുത് എന്നുപറയുന്നവരും തട്ടമൊരിത്തിരി മാറിയാൽ ചട്ടം പഠിപ്പിക്കുന്ന ആങ്ങളമാരും താലിബാനികളാണെന്ന് വ്യക്തമാക്കി നടൻ രാജേഷ് ശർമ്മ. പടച്ചോന് എതിരായതിനാൽ വാക്സിൻ എടുക്കാൻ പാടില്ല എന്ന് പറയുന്നവരും സ്ത്രീകൾ പൊതുരംഗത്ത് വരാൻ പാടില്ലെന്നും അവർക്ക് പക്വത ഇല്ല എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ പെടുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പാട്ട് കേൾക്കാൻ പാടില്ല, സിനിമ കാണാനും സിനിമയിൽ അഭിനയിക്കാനും പാടില്ല എന്ന് പറയുന്നവരും താലിബാനികളാണെന്നും തൽക്കാലം അവരുടെകയ്യിൽ തോക്കുകളില്ല എന്നേയുള്ളുവെന്നും രാജേഷ് ശർമ്മ പറയുന്നു. മനുഷ്യന് ജീവിക്കാൻ മതം ആവശ്യമില്ല ഒരു രാജ്യത്തിന്റെ ഭരണഘടന മതിയെന്നും മനുഷ്യർക്കിടയിൽ ജീവിക്കുമ്പോഴാണ് സംസ്കാരം ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി
രാജേഷ് ശർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ കടയുടമകളെ മര്‍ദിച്ചതായി പരാതി
നീ താലിബാനെ കണ്ടിട്ടുണ്ടോ.?
ഇല്ലാ … നീ ഓണത്തിന് ആശംസ പറയരുത് ഓണത്തിൻ്റെ സദ്യ കഴിക്കരുത് എന്നുപറയുന്നവരെ കണ്ടിട്ടുണ്ടോ? ഉണ്ട് .കുറച്ച് കാലമായി കാണുന്നുണ്ട് . നീ തട്ടമൊരിത്തിരി മാറിയാൽ ചട്ടം പഠിപ്പിക്കുന്ന ആങ്ങളമാരെ കണ്ടിട്ടുണ്ടോ ? ഉണ്ട് ഉണ്ട് … വാക്സിൻ എടുക്കാൻ പാടില്ല.. അത് പടച്ചോന് എതിരാണ് എന്ന് പറയുന്നവരെ കണ്ടിട്ടുണ്ടോ ? ഉണ്ട്.. സ്ത്രീകൾ പൊതുരംഗത്ത് വരാൻ പാടില്ല. അവർക്ക് പക്വത ഇല്ല എന്ന് പറയുന്നവരെയോ ? ഉം.. കാണാറുണ്ട്. നീ പാട്ട് കേൾക്കാൻ പാടില്ല സിനിമ കാണാൻ പാടില്ല സിനിമയിൽ അഭിനയിക്കാൻ പാടില്ല എന്ന് പറയുന്ന വരെ കണ്ടിട്ടുണ്ടോ ? ഉണ്ട് കണ്ടിട്ടുണ്ട്.
എന്നാ അതൊക്കെ തന്നെയാണ് താലിബാൻ. പക്ഷെ അഫ്ഘാൻ താലിബാൻ്റെ കൈയിൽ അമേരിക്കൻ നിർമ്മിത തോക്കും അവർക്ക് അത് ഉപയോഗിക്കാനുള്ള പരിശീലനവുണ്ട്, നീ കണ്ടവവരുടെ കൈയിൽ തൽക്കാലം അതില്ലാ എന്നേയുള്ളൂ…..!
NB:
ഹിന്ദു താലിബാനികളും ക്രിസ്റ്റ്യൻ താലിബാനികളും തമ്മിൽ വ്യത്യസ്തരല്ല. ആധുനിക മനുഷ്യന് ജീവിക്കാൻ മതം ആവശ്യമില്ല. ഒരു രാജ്യത്തിന്റെ ഭരണഘടന മതി. സംസ്കാരം മനുഷ്യർക്കിടയിൽ ജീവിക്കുമ്പോ ഉണ്ടാകേണ്ടതാണ്.
Post Your Comments