NattuvarthaLatest NewsKeralaIndiaNews

പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര്‍ കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂ: ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷ്

ദില്ലി: പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര്‍ കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂവെന്ന് ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷ്. കായിക മത്സരങ്ങളില്‍ ജയിച്ചവരെ പോലെ തന്നെ പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കണമെന്നും ശ്രീജേഷ് അഭിപ്രായപ്പെട്ടു. ഒളിംപിക്‌സില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ക്ക് ദില്ലിയില്‍ ഒരുക്കിയ സ്വീകരണത്തിലാണ് ശ്രീജേഷ് ഇക്കാര്യം പറഞ്ഞത്.

Also Read:സ്ത്രീകളെ കാണുന്നത് അടിമകളായി, എതിർക്കുന്നവർക്ക് വധശിക്ഷ: 5 വർഷത്തെ താലിബാൻ ഭരണത്തിൽ സംഭവിച്ചതെന്തെല്ലാം?

‘ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുക ലക്ഷ്യമാണ്. സംസ്ഥാനത്തെ കായിക താരങ്ങളെ ഒളിംപിക് മെഡല്‍ നേടാന്‍ പ്രാപ്‌തരാക്കും. പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയില്‍ കാണാം. ഒളിംപിക്‌സ് താരങ്ങള്‍ക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിക്കുന്നത് പ്രോത്സാഹനവും സമ്മര്‍ദവും സൃഷ്‌ടിക്കും. കേരളത്തിലെ സ്വീകരണവും ആഘോഷവും ഒളിംപി‌ക് മെഡലിന്‍റെ മഹത്വം കൂടുതല്‍ മനസിലാക്കിത്തരുന്നതായും’ ശ്രീജേഷ് പറഞ്ഞു.

അതേസമയം, ഇന്ത്യൻ അഭിമാന താരങ്ങൾക്ക് വലിയ സ്വീകരണവും ആദരവുമാണ് രാജ്യം നൽകുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ നേടിയ മേഡലുകളെ അത്രത്തോളം അഭിമാനമായിത്തന്നെയാണ് ഓരോ ഇന്ത്യാക്കാരനും കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button