തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ വാക്സിന്‍ ചാലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപയെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാൽ. നിയമസഭയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ കമ്ബനികളില്‍നിന്നു നേരിട്ട് വാക്സിന്‍ സംഭരിക്കുന്നതിനായി 29.29 കോടി രൂപ ചെലവഴിച്ചെന്നും ബാലഗോപാല്‍ അറിയിച്ചു. കെ.ജെ.മാക്‌സി എം.എല്‍,എ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലായ് 30 വരെയുള്ള കണക്കുപ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. കൊവിഡ് പ്രതിരോധ സാമഗ്രികളായ പി.പി.ഇ കിറ്റുകള്‍, ടെസ്റ്റ് കിറ്റുകള്‍, വാക്സിന്‍ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി വിനിയോഗിച്ചു. ആകെ 13,42,540 ഡോസ് വാക്സിനാണ് സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസിന്റെ വിലയാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്.
read also: താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം: ശോഭാ സുരേന്ദ്രന്‍
കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ കേരളം മുൻപന്തിയിലാണ്. കേരളത്തിന്റെ സ്ഥിതി ഗതികൾ വിലയിരുത്താൻ നാളെ കേന്ദ്ര ആരോഗ്യമന്ത്രി ഉൾപ്പെട്ട സംഘം കേരളത്തിലേയ്ക്ക് എത്തുന്നുണ്ട്.
Post Your Comments