തിരുവനന്തപുരം: അഫ്ഗാനിൽ ക്രൂരമായ ആക്രമണ രീതി അഴിച്ചുവിടുകയും സ്ത്രീകൾ ജീവിക്കാൻ സാധിക്കാതെ പലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ് താലിബാൻ ഭീകരർ. കാബൂൾ ഉൾപ്പെടെയുള്ള പ്രവിശ്യകൾ താലിബാൻ പിടിച്ചടക്കി കഴിഞ്ഞു. താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാനിസമെന്നും താലിബാന് കയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നതായും ശോഭാ സുരേന്ദ്രന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
read also: നിയന്ത്രണം താലിബാന്: അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തിലിറക്കി
‘താലിബാനെ തള്ളി പറയാൻ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്കാരിക പുരോഗതിയെ തകർത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങൾക്ക് തെറ്റായ സന്ദേശം നൽകുകയാണ് താലിബാനിസം. താലിബാന് കയ്യടിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നു.’- ശോഭ കുറിച്ചു.
Post Your Comments