KeralaNattuvarthaLatest NewsNewsIndia

ചരിത്രം പകരം വീട്ടി: സൈനികർക്ക് രക്‌തദാനം ചെയ്യാൻ പറഞ്ഞ വി എസ്സിനെ തള്ളിക്കളഞ്ഞ പാർട്ടി ഓഫീസിൽ ഇന്ന് ദേശീയ പതാകയുയർന്നു

തിരുവനന്തപുരം: സി പി ഐ എം പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയരുമ്പോൾ ചരിത്രത്തിൽ ദേശത്തോടും അതിന്റെ നിയമങ്ങളോടും പാർട്ടി ചെയ്ത അനീതികളും പുറത്തു വരികയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വി എസ്സിനോട് പാർട്ടി എടുത്ത ഒരു നിലപാട്. ദേശ വിരുദ്ധതയെന്ന ആരോപണം മാറിക്കിട്ടാന്‍ 1962ല്‍ വി എസ് ഒരു ആശയം മുന്നോട്ട് വെച്ചു. സൈനികര്‍ക്ക് രക്തം ദാനം ചെയ്യുക. ജയിലിലെ റേഷന്‍ വിറ്റു കിട്ടുന്ന തുകയില്‍ മിച്ചം വെച്ച തുക സര്‍ക്കാറിന്റെ പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നല്‍കുക എന്നിവയായിരുന്നു അത്. പക്ഷേ ഇത് ജയിലുള്ള മറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ജയിലില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയ സംഘര്‍ഷത്തിലേക്ക് ഇത് നയിച്ചു. ഇന്ത്യക്കുവേണ്ടിയാണ് നാം നിലനില്‍ക്കേണ്ടതെന്ന് വി എസ് അഭിപ്രായപ്പെട്ടപ്പോള്‍, സാര്‍വദേശീയ തൊഴിലാളി ദേശീയതയില്‍ ഉറച്ചു നില്‍ക്കയായിരുന്നു മറ്റുള്ളവര്‍.

Also Read:സുധാകരന് ഒന്നുമറിയില്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അഭിമാനം കൊണ്ടവരാണ് കമ്മ്യൂണിസ്റ്റുകാര്‍: എ വിജയരാഘവൻ

ഈ ആശയം പറഞ്ഞതിനെത്തുടർന്ന് ജയിലില്‍ കിടക്കുമ്പോള്‍ പോലും ഗ്രൂപ്പ് ഉണ്ടാക്കിയ നേതാവ് എന്ന് വിഎസിനെ പലരും പിന്നീട് പരിഹസിക്കയും ചെയ്തു. 1965 ല്‍ എല്ലാവരും ജയില്‍ മോചിതരായപ്പോള്‍ വി.എസിനെതിരെ പാര്‍ട്ടിക്ക് പരാതി കിട്ടി. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ഇദ്ദേഹത്തിന് നടപടി വന്നു. പക്ഷേ എന്ത് നടപടിയാണ് വിഎസിന് നേരയുണ്ടായത് എന്നതില്‍ ഇപ്പോഴും വ്യക്തയില്ല.

അതേസമയം, വി എസ്സിനെതിരെ അന്ന് നടപടിയെടുത്ത അതേ പാർട്ടിയ്ക്ക് തന്നെ ഇന്നിപ്പോൾ ദേശീയ പതാക ഉയർത്തേണ്ടി വന്നു. ഒടുവിൽ ചരിത്രത്തിന്റെ നീതി നിറവേറിയെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കുവേണ്ടി നിലകൊണ്ട വി എസ്സിനെ ഇന്നിപ്പോൾ പാർട്ടി, തുറന്നു പറയാതെ തന്നെ അംഗീകരിക്കേണ്ടി വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button