Latest NewsNewsIndia

പഹൽഗാം ഭീകരാക്രമണം : അന്വേഷണം ഏറ്റെടുത്ത് എൻഐഎ സംഘം : പ്രദേശത്ത് തെളിവുകൾ ശേഖരിക്കുന്നു

എൻഐഎയിലെ ഇൻസ്​പെക്ടർ ജനറലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുകയെന്നാണ് വിവരം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് എൻഐഎ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. ജമ്മുകശ്മീർ പൊലീസാണ് ഭീകരാക്രമണത്തിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്നത്.

ഭീകരാക്രമണമുണ്ടായതിന് പിറ്റേദിവസം മുതൽ എൻഐഎ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ എൻഐഎ വ്യാപകമായി പരിശോധനയും നടത്തുന്നുണ്ട്. എൻഐഎയിലെ ഇൻസ്​പെക്ടർ ജനറലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുകയെന്നാണ് വിവരം.

ഡെപ്യൂട്ടി ഇൻസ്​പെകട്ർ ജനറൽ, എസ്.പി എന്നിവരും അന്വേഷണസംഘത്തിലുണ്ടാവും. സംഭവത്തിലെ സാക്ഷികളുടെ മൊഴികളാണ് എൻഐഎ രേഖപ്പെടുത്തുന്നത്. എൻഐഎക്കൊപ്പം ഫോറൻസിക് വിദഗ്ധരും അന്വേഷണ സംഘത്തിന്റെ ഭാഗമാണ്.

പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടുവെന്നാണ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതിൽ ഒരു നേപ്പാൾ പൗരനും ഉൾപ്പെടുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button