തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യദിന ആഘോഷത്തെ പരിഹസിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരന് മറുപടിയുമായി സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. സുധാകരന് സ്വാതന്ത്യസമരത്തെകുറിച്ച് അറിയില്ലെന്നും ആ അറിവില്ലായ്മയില്‍ നിന്നാണ് സി പി എമ്മിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും വിജയരാഘവൻ തുറന്നടിച്ചു.
‘കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങളെകുറിച്ചോ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെകുറിച്ചോ ഉള്ള അറിവില്ലായ്മയില്‍ നിന്നാണ് ഇത്തരം വാക്കുകള്‍ വരുന്നത്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അവരുടെ സമീപനമല്ല കമ്മ്യൂണിസ്റ്റുകാരുടേത്. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാകാലത്തും സ്വാതന്ത്ര്യസമര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അഭിമാനം കൊണ്ടവരാണ്. അതേസമയം അത്തരം കാര്യങ്ങളില്‍ പില്‍ക്കാലത്ത് വന്ന വ്യത്യസ്തകളില്‍ വിമര്‍ശനം ഉയര്‍ത്തിയവരുമാണ്.’ വിജയരാഘവന്‍ പറഞ്ഞു.
രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യദിനം ആചരിക്കുകയാണെന്നായിരുന്നു സുധാകരൻ പരിഹസിച്ചത്. ആഗസ്റ്റ് 15-നെ ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവർ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചുവെന്നും സുധാകരന് ആരോപിച്ചു. കോൺഗ്രസ് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണെന്നും ഇത് സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പിൽ കുമ്പിട്ട് പറയുന്നതിന് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
Post Your Comments