Latest NewsNewsIndia

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മതേതര സിവില്‍ കോഡ് കൊണ്ടുവരും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ വളര്‍ച്ച യുവാക്കളില്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read  Also: അമീബിക് മസ്തിഷ്ക ജ്വരം: ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും ഇറങ്ങുന്നവർ കരുതിയിരിക്കണം- മുന്നറിയിപ്പ്

‘രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവന്‍ മിഷനില്‍ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകള്‍ ഉണ്ടായി. സൈന്യത്തിന്റെ പോരാട്ടം യുവാക്കള്‍ക്ക് പ്രചോദനമായി. ഉല്‍പാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. ദ്രുതവളര്‍ച്ചയാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകള്‍ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകള്‍ ഇന്ന് സ്വയം പര്യാപ്തരാണ്’, പ്രധാനമന്ത്രി പറഞ്ഞു.

‘ബഹിരാകാശ രംഗത്ത് സര്‍ക്കാര്‍ വലിയ ശക്തിയായി മാറി. ആ മേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരികയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. ചെറിയ, ചെറിയ കാര്യങ്ങള്‍ക്ക് ജയിലിലിടുന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തി. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിയമ വ്യവസ്ഥയുടെ അന്തസുയര്‍ത്തി. വേഗത്തില്‍ നീതി നല്‍കാന്‍ കഴിയുന്നു. മധ്യ വര്‍ഗത്തിന് ഗുണമേന്മയുള്ള ജീവിതം ഉറപ്പ് നല്‍കാന്‍ സര്‍ക്കാരിനായി. എല്ലാവരെയും ഒപ്പം ചേര്‍ത്തുള്ള വികസിത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യം’, മോദി കൂട്ടിച്ചേര്‍ത്തു.

‘കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആദ്യം കരകയറിയ രാജ്യം ഇന്ത്യയാണ്. പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ട്. ജോലിക്കാരായ സ്ത്രീകള്‍ക്ക് ശമ്പളത്തോടെ പ്രസവാവധി നല്‍കിയത് ഈ സര്‍ക്കാരാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനും സര്‍ക്കാര്‍ താങ്ങായിസേവനത്തിന് അവസരം നല്‍കിയ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു. 2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. വിദ്യാഭ്യാസ മേഖലയിലും പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. ലക്ഷങ്ങള്‍ മുടക്കി മക്കളെ വിദേശത്ത് പഠിക്കാനയക്കുന്നത് മധ്യവര്‍ഗ രക്ഷിതാക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. അത്തരം അവസരങ്ങള്‍ ഇന്ത്യയില്‍ സജ്ജമാക്കും’, പ്രധാനമന്ത്രി പറഞ്ഞു.

‘ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാഭിരുചി വര്‍ധിച്ചിരിക്കുന്നു. ഒരു ലക്ഷം കോടി രൂപയാണ് ശാസ്ത്ര ഗവേഷണണള്‍ക്കായി ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് 75000 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചു. കര്‍ഷകരുടെ മക്കള്‍ക്കായി സ്മാര്‍ട്ട് സ്‌കൂളുകള്‍ യാഥാര്‍ത്ഥ്യമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സ്ത്രീകള്‍ക്കെതിരായി അതിക്രമം കാട്ടിയാല്‍ പിന്നീട് നിലനില്‍പില്ലെന്ന് ക്രിമിനലുകള്‍ തിരിച്ചറിയും വിധം നടപടികള്‍ വേണം. വേഗം നടപടി വേണം, ഒരാളെ പോലും വെറുതെ വിടരുത്. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും’ പ്രധാനമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button