Latest NewsKeralaNews

ആർ.എസ്.എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല: പ്രകാശ് കാരാട്ട്

കോഴിക്കോട്: സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ് എന്നാല്‍, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർ.എസ്.എസ് മാത്രമാണെന്ന് പ്രകാശ് കാരാട്ട്. കോഴിക്കോട് ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യക്കാര്‍ എന്ന ഒറ്റ വികാരത്തില്‍ നടത്തിയ പോരാട്ടമാണ്. സ്വാതന്ത്ര്യം നേടിത്തന്നവരെ നമുക്ക് ആദരിക്കാം. ബംഗാളിലും പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവമായി പങ്കെടുത്തു. എല്ലാ ധാരകളും ചേര്‍നാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. ആർഎസ്എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആർ.എസ്.എസ് പ്രചാരകനായ മോദിയാണ് ഇന്ന് പ്രധാനമന്ത്രി. 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവും ഏറ്റെടുക്കുകയാണ് മോദി. ബി.ജെ.പി മതേതരത്വം അംഗീകരിക്കുന്നില്ല. മത ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മായി കാണുന്നു’- പ്രകാശ് കാരാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button