മുംബൈ : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറച്ചു. യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കുറച്ചത്. വണ്‍ ഇന്ത്യ, വണ്‍ ഫെയര്‍ എന്ന പേരില്‍ നടക്കുന്ന പ്രൊമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യ നല്‍കുന്ന ഓഫര്‍ പ്രകാരം 330 ദിര്‍ഹത്തിന് യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കാം.
ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലേയ്ക്കാണ് 330 ദിര്‍ഹത്തിന് യാത്ര ചെയ്യാന്‍ സാധിക്കുക. ഇതുകൂടാതെ, ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്നും മുംബൈയിലേക്കും ഇതേ നിരക്കാണ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.
ബാഗേജ് അലവന്‍സ് 35 കിലോ ഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മാത്രമേ ഈ നിരക്ക് ബാധകമാകുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയ്ക്ക് പുറമേ, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ‘വണ്‍ ഇന്ത്യ, വണ്‍ ഫെയര്‍’ സേവനം ഉണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സൗദിയില്‍ നിന്നും 500 റിയാല്‍, ഒമാനില്‍ നിന്നും 36.1 റിയാല്‍ മുതല്‍, കുവൈത്തില്‍ നിന്നും 36.65 ദിനാര്‍, ഖത്തറില്‍ നിന്നും 499 ഖത്തര്‍ റിയാല്‍, ബഹ്‌റൈനില്‍ നിന്നും 60.3 ബഹ്‌റൈന്‍ ദിര്‍ഹം എന്നിങ്ങനെയാണ് ഇന്ത്യയിലേക്കുള്ള നിരക്കുകള്‍
Post Your Comments