ദില്ലി: സ്വാതന്ത്ര്യത്തിന്റെ 75-ാം വര്ഷം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഭാരതം. ഈ സുപ്രധാന ദിനം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത്സവത്തിലൂടെയാണ് ഇത്തവണ രാജ്യം ആഘോഷിക്കുന്നത്. ചടങ്ങിന് നാളെ തുടക്കമാകും. 1800 പരിപാടികളാണ് അമൃത് മഹോത്സവത്തിൽ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രതിരോധ സേനകളും ആസാദി കാ അമൃത് മഹോത്സവ് വിപുലമായി ആഘോഷിക്കും.
കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതുകൊണ്ട് തന്നെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകള്‍ നടത്തുക. ഒമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി പോരുതിയ താരങ്ങളുടെ സാന്നിധ്യം ചെങ്കോട്ടയിലുണ്ടാകും.
ഓരോ സ്വാതന്ത്ര്യ ദിന പ്രസംഗവും വലിയ പ്രഖ്യാപനങ്ങള്‍ക്ക് അവസരമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചടങ്ങിൽ പ്രഖ്യാപിക്കുന്നത് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ചെങ്കോട്ടയിലെ ആദ്യ പ്രസംഗത്തിലായിരുന്നു നരേന്ദ്ര മോദി സ്വഛ്ഭാ ഭാരത് അഭിയാന്‍ പ്രഖ്യാപിച്ചത്.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി. വൈകീട്ട് രാഷ്ട്രപതി രാജ്യത്തിന് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. പൊലീസ് സൈനിക മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
Post Your Comments