രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ എങ്ങും. ഇതിനിടയിൽ ക്രിസ്ത്യൻ ലീഗിന്റെ ഒരു പോസ്റ്റാണ് വൈറലാകുന്നത്. ‘വെറുപ്പില്ല നന്ദി മാത്രം, സ്വാതന്ത്ര്യം തന്ന ബ്രിട്ടീഷുകാർക്ക് നന്ദി’ എന്നായിരുന്നു ക്രിസ്ത്യൻ ലീഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രണ്ടാമത്തെ പോസ്റ്റിൽ ബ്രിട്ടന്റെ പതാകയാണ് ക്രിസ്ത്യൻ ലീഗ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ച ക്രിസ്ത്യൻ ലീഗിനും പേജിന്റെ അഡ്മിനും രൂക്ഷവിമർശനമാണുയരുന്നത്.
‘ഒരു അഞ്ച് കിലോ സ്വാതന്ത്ര്യം കൂടി കൂട്ടി തരാമായിരുന്ന്… ആഹ് ഇനി ഇപ്പൊൾ പറഞ്ഞിട്ട് കാര്യം ഇല്ല’, ‘സ്വാതന്ത്ര്യം പോരാടി വാങ്ങിയതാണ്. അല്ലാതെ വെറുതെ തരാൻ അവരുടെ കുടുംബസ്വത്ത് അല്ല’ എന്നാണു പോസ്റ്റിനെതിരെ ഉയരുന്ന പ്രധാന പ്രതിഷേധം. ക്രിസ്ത്യൻ ലീഗിന്റെ പോസ്റ്റിനെതിരെ ട്രോളുകളും ഉയരുന്നുണ്ട്. അതേസമയം, ഇത് സർക്കാസം പോസ്റ്റ് ആണെന്ന് വാദിക്കുന്നവരും ഉണ്ട്.
അതേസമയം, സി പി എം ചരിത്രത്തിൽ ആദ്യമായി ദേശീയപതാക ഉയർത്തി. ഇതുവരെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തയ്യാറാവാതിരുന്ന സി.പി.എം ഇത്തവണ പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തി. 1948-ലെ രണ്ടാംപാര്‍ട്ടി കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സി.പി.എം രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യത്തെ അംഗീകരിച്ചു.
Post Your Comments