COVID 19CinemaLatest NewsKeralaNewsEntertainment

‘നീയടക്കമുള്ള ചാണക സംഘികള്‍ എന്റെ സഹോദരി അല്ല’: അധിക്ഷേപ കമന്റിട്ട സഖാവിന് കിടിലൻ മറുപടിയുമായി സാധിക

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കവേ സ്വാതന്ത്ര ദിനാശംസകള്‍ നേര്‍ന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനു താഴെ വ്യക്തിപരമായി അധിക്ഷേപ കമന്റിട്ട യുവാവിന് മറുപടി നൽകി നടി സാധിക വേണുഗോപാൽ. ദേശീയ പ്രതിജ്ഞയായിരുന്നു നടി പങ്കുവെച്ചത്. എന്നാൽ, ഇതിനു താഴെ ‘നീയടക്കമുള്ള ചാണക സംഘികള്‍ എന്റെ സഹോദരീ സഹോദരന്‍മാരല്ല’ എന്നായിരുന്നു യുവാവ് നൽകിയ കമന്റ്.

Also Read:പ്രധാനമന്ത്രിയെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച 62-കാരൻ അറസ്റ്റിൽ

ഇതിന് സാധിക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘കമ്യൂണിസത്തിന്റെ പ്രധാന ലക്ഷ്യം എല്ലാ മനുഷ്യരെയും ഒരുപോലെ പരിഗണിക്കുക എന്നതാണ്. കുറഞ്ഞത് സ്വന്തം പ്രസ്ഥാനത്തിന്റെ ആശയം എങ്കിലും മാനിക്കാമല്ലോ’ എന്നായിരുന്നു സാധിക യുവാവിന് നൽകിയ മറുപടി. ഡി.വൈ.എഫ്.ഐക്കാരനായ യുവാവ് ആണ് കമന്റ് ഇട്ടതെന്നാണ് വിമർശനം. എന്നാൽ, സുധി നിലമ്പൂര്‍ എന്നത് ഫെയ്ക്ക് ഐഡി ആണെന്നാണ്‌ സഖാക്കൾ പറയുന്നത്.

സാധികയുടെ മറുപടിയെ പിന്തുണച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി. ‘അതൊരു ഫെയ്ക്ക് ഐഡിയാണ്. മനപ്പൂര്‍വം അങ്ങനെ ഉള്ള കമന്റ് ഇടുന്നത് ആണ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ഉള്ള അവസരം ഉണ്ടാക്കാന്‍. പാർട്ടിയെ കരിവാരിതേയ്ക്കാൻ വേണ്ടി മനഃപൂർവ്വം ഏതോ ഒരുത്തൻ ഉണ്ടാക്കിയതാണ് ഈ അക്കൗണ്ട്’ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button