കോഴിക്കോട്: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തില്‍ ബിജെപിയെ വിമർശിച്ച് പോപ്പുലർ ഫ്രണ്ട്. ബിജെപി ഭരണകൂടം രാജ്യത്തെ സാമ്രാജ്യത്വത്തിന് മുന്നില്‍ അടിയറ വെച്ച് അടിമ രാജ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഒഎംഎ സലാം ആരോപിച്ചു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തില്‍ കോഴിക്കോട് യൂനിറ്റി ഹൗസിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വികര്‍ ജീവന്‍ ബലി നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്യുന്നു.
‘ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കാരണം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യയെ തകര്‍ത്ത് കൊണ്ടിരിക്കുന്ന ഭരണകൂടമാണ് നിലവിലുള്ളത്. ആര്‍എസ്‌എസ്സിന്റെയും സംഘപരിവാര്‍ ശക്തികളുടേയും അജണ്ട എപ്പോഴും വിഭജനവും വെറുപ്പുമാണ്. ഭൂമിശാസ്ത്രപരമായും മതപരമായും മനസ്സുകള്‍ തമ്മിലും അവര്‍ രാജ്യത്തെ വിഭജിച്ചുകൊണ്ടിരിക്കുന്നു. ഈ വിഭജന രാഷ്ട്രീയത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മത-ജാതി-രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ ജനങ്ങള്‍ ഐക്യപ്പെടണം’, സലാം വ്യക്തമാക്കി.
അതേസമയം, സി പി എം ചരിത്രത്തിൽ ആദ്യമായി ദേശീയപതാക ഉയർത്തി. ഇതുവരെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തയ്യാറാവാതിരുന്ന സി.പി.എം ഇത്തവണ പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തി. 1948-ലെ രണ്ടാംപാര്‍ട്ടി കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സി.പി.എം രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യത്തെ അംഗീകരിച്ചു.
Post Your Comments