CricketLatest NewsNewsSports

രണ്ടാം ടെസ്റ്റ്‌: ലോർഡ്സിൽ അപൂർവ്വ റെക്കോർഡുമായി രോഹിത്-രാഹുൽ കൂട്ടുകെട്ട്

ലണ്ടൻ: 69 വർഷത്തിനുശേഷം ലോർഡ്സിൽ അപൂർവ്വ റെക്കോർഡ് തീർത്ത രോഹിത് – രാഹുൽ ഓപ്പണിങ് കൂട്ടുകെട്ട്. 1952നുശേഷം ലോർഡ്സിൽ ഓപ്പണിങ് വിക്കറ്റിൽ 50ന് മുകളിൽ റൺസ് കൂട്ടിച്ചേർത്ത ആദ്യ ഇന്ത്യൻ ജോഡികളായി ഇരുവരും മാറിയിരിക്കുകയാണ്. 2011ന് ശേഷം ഏഷ്യയ്ക്ക് പുറത്തും ആദ്യമായാണ് ഇന്ത്യൻ ഓപ്പണിങ് കൂട്ടുകെട്ട് 100 കടന്നത്.

ഇന്ത്യയുടെ മറ്റൊരു ഓപ്പണർക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡും രോഹിത് തന്റെ പേരിൽ കുറിച്ചു. ഇംഗ്ലണ്ടിൽ ഏറ്റവും അധികം ഫിഫ്റ്റി പ്ലസ് സ്കോർ നേടിയ ഓപ്പണർമാരുടെ നിരയിൽ താരം മൂന്നാമതെത്തി. വിവിധ ഫോർമാറ്റുകളിലായി 16 തവണയാണ് രോഹിത് ഇംഗ്ലണ്ടിൽ 50ന് മുകളിൽ സ്കോർ ചെയ്തത്. 13 ഫിഫ്റ്റി പ്ലസ് സ്കോർ ചെയ്തിട്ടുള്ള സുനിൽ ഗവാസ്‌കറാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യൻ താരം. അഞ്ചാം സ്ഥാനമാണ് ഗവാസ്‌കർ അലങ്കരിക്കുന്നത്.

Read Also:- ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ലോർഡ്സിൽ മത്സരം കാണാൻ വിശിഷ്ട വ്യക്തികളും

വെസ്റ്റീൻഡിസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്‌ൽ, വിൻഡീസിന്റെ തന്നെ മറ്റൊരു ഇതിഹാസമായ ജോർഡൻ  ഗ്രീനിഡ്ജ് എന്നിവരാണ് 17 വീതം ഫിഫ്റ്റി പ്ലസ് സ്കോറുകളുമായി ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഓസ്ട്രേലിയയുടെ മുൻ താരം മാർക്ക്‌ ടെയ്ലറാണ് നാലാംസ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button