തിരുവനന്തപുരം: നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസ്സിന് കൊടുക്കാമായിരുന്നു എന്നും പ്രതീകാത്മക മന്ത്രിസഭയില്‍ പോലും സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണെന്നും പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധമായി നിയമസഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ സമാന്തര നിയമസഭയെ പരിഹസിച്ചാണ് റഹീം ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭയിൽ മുസ്‌ലിം ലീഗിലെ പികെ ബഷീർ എംഎല്‍എ ആയിരുന്നു മുഖ്യമന്ത്രിയായിരുന്നത്. ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീനായിരുന്നു സ്പീക്കറായത്. ഇതിനെയാണ് റഹീം പരിഹസിച്ചത്. പ്രതിഷേധസംഗമത്തില്‍ പിടി തോമസ് എംഎല്‍എ അടിയന്തര പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തിരുന്നു.
കൈക്കൂലി വാങ്ങാന്‍ ശ്രമം: വിജിലന്‍സ് കെണിയില്‍ വീണ് ഗ്രേഡ് എസ്ഐ
മുഖ്യമന്ത്രി പിണറായി വിജയൻ ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച നടത്താന്‍ കഴിയില്ല എന്ന് അറിയിച്ച സ്പീക്കര്‍ എംബി രാജേഷ് ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.
Post Your Comments