Latest NewsKerala

നിയമസഭാ കയ്യാങ്കളി: ക്രൈംബ്രാഞ്ച് നൽകിയതിൽ ചില രേഖകളും സാക്ഷിമൊഴികളുമില്ലെന്ന് പ്രതിഭാഗം: കേസ് ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ലെന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

ഈ ഹർജിയിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇന്ന് പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ രേഖകളിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്ന് മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് രേഖകൾ പരിശോധിച്ചതിൽ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗ വാദം.

മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് നേതാക്കളായ ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13-ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button