
കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. വേഷം മാറിയെത്തിയ വിജിലൻസ് സംഘമാണ് എസ്ഐ കെ.എ അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.
വിവാഹ മോചനത്തിന് ശേഷം കുട്ടിയെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെട്ടു എന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. വിജിലൻസ് നൽകിയ നോട്ടുകളാണ് പരാതിക്കാരൻ അനിൽകുമാറിന് കൈമാറിയത്. കടുത്തുരുത്തി പൊലീസ് സ്റ്റേഷന് സമീപം ഉച്ചയ്ക്ക് 12.45 ഓടെ കാറിൽവച്ച് ഇയാൾ യുവാവിൽനിന്നു തുക കൈപ്പറ്റി. ഇതോടെ വേഷം മാറി സമീപത്ത് നിന്നിരുന്ന വിജിലൻസ് സംഘം ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Also : പാലും വാഴപ്പഴവും ഒന്നിച്ച് കഴിക്കരുതെന്ന് പറയുന്നതിന് പിന്നില്‍
എസ്ഐ മാതാപിതാക്കളെ പലതവണ അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും സഹികെട്ടാണ് പരാതിപ്പെട്ടതെന്നും യുവാവ് പറഞ്ഞു.
Post Your Comments