Latest NewsKeralaNews

കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല, ഇടതുപക്ഷക്കാര്‍ വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ ജയിപ്പിച്ചത്: എഎ റഹീം

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട്‌ പാര്‍ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല.

തിരുവനന്തപുരം : എംഎൽഎ പിവി അൻവറിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എഎ റഹീം രംഗത്ത്. മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും പറയുന്ന കാര്യം പാര്‍ട്ടിയെ ബാധിക്കുമോയെന്ന് പിവി അൻവര്‍ ആലോചിക്കണമെന്നും റഹീം പറഞ്ഞു.

ഒരു തെറ്റിനും ഇടതുപക്ഷം കൂട്ടു നിൽക്കില്ല. ഇടതുപക്ഷക്കാര്‍ ഇറങ്ങി വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ ജയിപ്പിച്ചത്. കേരളത്തിന്‍റെ മുഖ്യമന്ത്രിക്കെതിരെ വരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ അൻവര്‍ ആരോപണം ഉന്നയിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും എഎ റഹീം പറഞ്ഞു.

read also: ‘അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’, ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഇറക്കിയ പ്രസ്താവന 

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട്‌ പാര്‍ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല.

പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button