Latest NewsKerala

‘2026ൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും’: കാരണം വ്യക്തമാക്കി പി സി ജോർജ്

കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോർജ്. 2029 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ശബരിമലയിൽ സ്ത്രീകളെ കയറ്റിയതിന്റെ ദുരിതമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. സംസ്ഥാനത്ത് സമാധാനമില്ല. ശബരിമല അയ്യപ്പന്റെ പ്രാക്കാണിതെന്നും പി സി ജോർജ് പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പി സി ജോർജ് രൂക്ഷവിമർശനം ഉയർത്തി. രാഹുൽ ഗാന്ധി മഠയനാണെന്നും മലയാളികൾ മഠയന്മാരെ ചുമക്കുകയാണെന്നും പി സി വിമർശിച്ചു. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മുസ്ലിം സമുദായത്തെ ഓടിക്കുന്നില്ല. ബംഗ്ലാദേശിൽ നിന്നും വരുന്നവർ ആരെന്ന് അറിയാമെന്നും പി സി പറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നതിനെ എതിർത്തതിനെയും പി സി വിമർശിച്ചു. വെള്ളിയാഴ്ച്ച നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടതിന് പിന്നിൽ വർഗീയതയാണ്. 2009 ൽ തിരഞ്ഞെടുപ്പ് നടന്നത് ഞായറാഴ്ച്ചയാണ്. ക്രിസ്തുമത വിശ്വാസികൾ അന്ന് എതിർത്തില്ലല്ലോയെന്നും പി സി ജോർജ് ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button