KeralaLatest NewsNews

‘ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട’; മമ്മൂട്ടിയ്ക്ക് സല്യൂട്ട് എന്ന് ബാദുഷ

നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ സ്വീകരിക്കാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി

മലയാള സിനിമയിൽ അമ്പത് വർഷങ്ങൾ പൂർത്തികരിച്ച പ്രിയനടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ കോവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ട എന്നു അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ബാദുഷ.

താന്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയി സംസാരിച്ചുകൊണ്ടിരിക്കവെയാണ് മന്ത്രി സജി ചെറിയാന്‍ അദ്ദേഹത്തെ വിളിച്ചത്. മമ്മൂട്ടിയുടെ പ്രതികരണം കേട്ടപ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്ന് ബാദുഷ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ബാദുഷയുടെ പ്രതികരണം.

read also: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കിയാല്‍ നല്ലത് : കെ.എന്‍ ബാലഗോപാല്‍

ബാദുഷയുടെ വാക്കുകള്‍ ഇങ്ങനെ..

ഇന്ന് മനസിന് ഏറെ കുളിര്‍മയും സന്തോഷവും നല്‍കുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആന്‍്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടില്‍ പോയി സംസാരിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോണ്‍ വിളി എത്തുന്നത്. ഫോണിന്‍്റെ അങ്ങേ തലയ്ക്കല്‍ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ സാര്‍ ആയിരുന്നു അത്. മമ്മുക്ക സിനിമയില്‍ എത്തിയതിന്‍്റെ 50-ാം വര്‍ഷത്തില്‍ സര്‍ക്കാര്‍ വലിയ ഒരു ആദരവ് നല്‍കുന്നത് സംബസിച്ച്‌ പറയാനായിരുന്നു മന്ത്രി വിളിച്ചത്.

എന്നാല്‍ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയില്‍ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു.മമ്മുക്കയ്ക്ക് സല്യൂട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button