തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ബോണസും ഉത്സവബത്തയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കിയാല്‍ നല്ലതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബോണസും ഉത്സവബത്തയും ഉണ്ടാകുമെങ്കിലും ഇത്തവണ ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
നിശ്ചിത ശമ്പളത്തിന് മുകളിലുള്ളവര്‍ക്ക് ഉത്സവബത്തയും അതിനു താഴെയുള്ളവര്‍ക്ക് ബോണസുമാണ് നല്‍കുന്നത്. 27,360 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതിന് മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയുമാണ് കഴിഞ്ഞ തവണ നല്‍കിയത്. ഇതിനു പുറമെ ശമ്പള അഡ്വാന്‍സും നല്‍കിയിരുന്നു.
Post Your Comments