ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് സമാപനചടങ്ങുകൾ തുടക്കമാവുക. നീരജ് ചോപ്രയോ ബജ്രംഗ് പുനിയയോ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കും. 13 ഫൈനലുകളാണ് അവസാന ദിവസമുള്ളത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്.
ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകൾ ടോക്കിയോയിൽ ഇന്ത്യ നേടി. ലണ്ടൻ ഒളിമ്പിക്സിലെ റെക്കോർഡ് ഇതോടെ പഴക്കഥയായി. അത്ലറ്റിക്സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്കിയോയിലെ താരമായപ്പോൾ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ചു. മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ഫുട്ബോൾ സ്വർണം ബ്രസീലിന്
അതേസമയം, മെഡൽ പട്ടികയിൽ ചൈന അമേരിക്ക പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 38 സ്വർണവും 31 വെള്ളിയും 18 വെങ്കലവും സഹിതം 87 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. തൊട്ടുപിന്നിൽ 37 സ്വർണവും 39 വെള്ളിയും 33 വെങ്കലവും അടക്കം 109 മെഡലുകളുമായി അമേരിക്കയാണുള്ളത്.
Post Your Comments