KeralaLatest NewsNews

നിപ പ്രതിരോധം: രോഗനിർണയത്തിനായുള്ള മൊബൈൽ ലാബിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിർണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ലാബിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ബി.എസ്.എൽ. ലെവൽ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്.
കൂടുതൽ നിപ പരിശോധനകൾ വേഗത്തിൽ നടത്താൻ ഈ മൊബൈൽ ലാബ് കൂടി സജ്ജമാക്കിയതോടെ സാധിക്കുന്നതാണ്.

Read Also: ‘ഗണേഷ് കുമാർ പണത്തിനോടും സ്ത്രീകളോടും ആർത്തിയുള്ള പകൽമാന്യൻ’: ആഞ്ഞടിച്ച് വെള്ളാപ്പള്ളി

സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെയാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ലാബിന്റെ സേവനം കൂടി ലഭ്യമാക്കുന്നത്. ഇതിന് സന്നദ്ധമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയെ നന്ദിയറിയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഒരേസമയം 96 സാമ്പിളുകൾ വരെ പരിശോധിക്കാനുള്ള സംവിധാനം ഈ മൊബൈൽ ലാബിലുണ്ട്. 3 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. വൈറൽ എക്സ്ട്രാക്ഷൻ, റിയൽ ടൈം പി.സി.ആർ. എന്നിവ ലാബിൽ ചെയ്യാൻ കഴിയും. ടെക്നിക്കൽ സ്റ്റാഫ്, ഇലക്ട്രിക്കൽ തുടങ്ങി 5 പേരുടെ സംഘമാണ് ലാബിലുണ്ടാകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: രക്തസമ്മർദം നിയന്ത്രിക്കുന്ന മരുന്ന് ഉത്തേജനത്തിന്; മലപ്പുറത്ത് സ്വകാര്യ ഔഷധ വിതരണ സ്ഥാപനത്തിനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button