Latest NewsNewsIndia

പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് മുതൽ തുടക്കം: ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

വീഡിയോ കോൺഫറൻസിലൂടെയാണ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്

ഭുവനേശ്വർ: ഒഡീഷയിലെ പുരി, സോനേപൂർ എന്നീ പ്രധാന സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഒഡീഷയിൽ എത്തിയിട്ടുണ്ട്. സംബൽപ്പൂരിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത അദ്ദേഹം ഇന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.

ഒഡീഷയിൽ 68,000 കോടി രൂപയുടെ 18 വികസന പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷന്റെ 77000 കോടിയിലധികം രൂപയുടെ തലബിര താപവൈദ്യുത പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. രാജ്യത്തിന് ഗണ്യമായ സംഭാവനകൾ നൽകാനും, സമ്പദ് വ്യവസ്ഥയിൽ നിർണായ പങ്കുവഹിക്കാനും ഈ പദ്ധതിക്ക് സാധ്യമാകുന്നതാണ്. അതേസമയം, റെമേഡിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നതാണ്.

Also Read: ‘അമ്മ നന്നായി നോക്കുന്നില്ല, ഭക്ഷണം തരുന്നില്ല’: അമ്മയെ 17-കാരനായ മകൻ തലയ്ക്കടിച്ച് കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button