KeralaLatest NewsNews

കളിയിക്കാവിള കരുനാഗപ്പള്ളി തീരദേശ ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ബുധനാഴ്ച്ച: ഗതാഗത മന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് തീരദേശ കെഎസ്ആർടിസി ബസ് സർവ്വീസുകൾ നവംബർ 15-ന് ആരംഭിക്കും. ആദ്യ സർവ്വീസ് 15-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5-ന് വെട്ടുകാട് വച്ച് മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്യും. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളിവരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്.

Read Also: വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ

കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 04.30-ന് ആദ്യ സർവ്വീസ് ആരംഭിച്ച് രാത്രി 11-25-ന് അവസാനിക്കുന്ന വിധത്തിൽ രണ്ട് ബസുകൾ, നാല് സർവ്വീസുകൾ വീതം നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും പുതിയ ബസ് സർവ്വീസ് സഹായകരമാവുമെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘ഒരു കര്‍ഷകനും ഇങ്ങനെ അവസ്ഥ വരരുത്’: പ്രസാദിന്റെ ആത്മഹത്യ വിഷമമുണ്ടാക്കിയെന്ന് ധനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button