Latest NewsCarsNewsIndiaSportsAutomobile

ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾക്ക് കിഗർ സമ്മാനിച്ച് റെനോ

ദില്ലി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയ ഗുസ്തി താരങ്ങളായ രവികുമാർ ദഹിയയ്ക്കും ബജ്രംഗ് പുനിയയ്ക്കും ഫ്രഞ്ച് നിർമാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ സബ് കോംപാക്ട് എസ്യുവിയായ കിഗർ സമ്മാനിച്ച് ആദരിച്ചതായി ഹിന്ദുസ്ഥാൻ ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

ഒളിമ്പിക്സ് ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡലായിരുന്നു ദഹിയ സ്വന്തമാക്കിയത്. 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡലാണ് പുനിയ നേടിയത്. ഇതോടെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേടിയ കായികതാരങ്ങളെ കിഗർ സമ്മാനിച്ച് റെനോ ആദരിക്കുകയായിരുന്നു.

Read Also:- പാകിസ്ഥാൻ പരമ്പരയ്‌ക്കൊരുങ്ങി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം

നേരത്തെ, ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ മീരാബായ് ചാനുവിനും ബോക്സിങ്ങിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ വെങ്കലം നേടിയ ലാവ്ലീന ബൊർഗൊയാനും റെനോ ആദ്യ രണ്ട് കാറുകൾ സമ്മാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button