കല്പറ്റ: ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസ്സപ്പെടാത്ത രീതിയില്‍ എല്‍.പി, യു.പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകി വയനാട് ജില്ല. അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നിയോഗിച്ചുകൊണ്ട് ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍ അധ്യാപകരുടെ ജോലി സമയം ക്രമീകരിച്ചാണ് കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്.
Also Read:പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി : വീതിച്ച പണം മാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കണ്ട്രോള് റൂമുകളിലേക്ക് ആവശ്യാനുസരണം അധ്യാപകരെ നിയോഗിക്കുക. തുടര്‍ച്ചയായി ഒരാളെത്തന്നെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്നും, അധ്യാപകരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ തന്നെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളിലും മറ്റും അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾക്കെതിരെ വലിയ ജനരോഷം സർക്കാരിനെതിരെ ഉണ്ടാവാൻ കാരണമായിട്ടുണ്ട്.
Post Your Comments