Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaMollywoodLatest NewsKeralaCinemaNewsIndiaKollywoodMovie Gossips

‘ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യം’: നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം

ചിത്രത്തിലെ അഭിനേതാക്കൾക്കെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്

ചെന്നൈ: തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ് ദിനപത്രമായ ‘ഡെയിലി തന്തി’യിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ വെള്ളിയാഴ്ച റിലീസാകുന്ന ചിത്രത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ചത്. സിദ്ധാര്‍ത്ഥ് പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘ഇന്‍മൈ’ എന്ന ചിത്രത്തിന്റെ പരസ്യത്തിൽ ഖുറാനിലെ വാക്യം ഉപയോഗിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സാമുഹിക മാധ്യമമായ ട്വിറ്ററില്‍ ‘ബാന്‍ നെറ്റ്ഫ്ലിക്സ്’ ക്യാമ്പയിൻ ആരംഭിച്ചു.

ചിത്രത്തിന്റെ പരസ്യം ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്. മതവിശ്വസികളുടെ വികാരത്തെ കുറിച്ച് ചിന്ത ഇല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഖുറാനിലെ വാക്യം പോസ്റ്ററില്‍ നിന്നും നീക്കം ചെയ്ത് ചിത്രത്തിന്റെ പരസ്യത്തിനായി മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ട്വീറ്റുകളിൽ പറയുന്നു. ചിത്രത്തിലെ അഭിനേതാക്കൾക്കെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

സംവിധായകൻ മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ്, ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കുന്ന തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’ വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടനയിലൂടെ കോവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button