മാഞ്ചസ്റ്റർ: ആസ്റ്റൺ വില്ല സൂപ്പർ താരം ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. 100 മില്യൺ പൗണ്ട് നൽകിയാണ് ഗ്രീലിഷിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ ഒരു താരത്തിന് നൽകുന്ന റെക്കോർഡ് തുകയാണിത്. നേരത്തെ പോൾ പോഗ്‌ബയുടെ പേരിലുണ്ടായിരുന്ന ട്രാൻസ്ഫർ റെക്കോർഡാണ് ഇതോടെ മറികടന്നത്.
അഞ്ച് വർഷത്തെ കരാറിലാണ് ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. ഗ്രീലിഷ് ഇന്നലെ മെഡിക്കൽ പൂർത്തിയാക്കി. തുടർന്ന് താരം കരാറിൽ ഒപ്പിടുകയും, സിറ്റി അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. ആസ്റ്റൺ വില്ല അക്കാദമിയിലൂടെ വളർന്ന ഗ്രീലിഷ് കഴിഞ്ഞ സീസണിൽ വില്ലയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ സമ്മറിൽ അവസാനിച്ച യൂറോ കപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു ഗ്രീലിഷ്.
അതേസമയം, ഹാരി കെയ്നിനെ ഇത്തിഹാദിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സിറ്റി. കെയ്നിനെ സ്വന്തമാക്കാൻ വൻ തുക ഓഫർ ചെയ്തിരിക്കുകയാണ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാർ. നിലവിൽ ടോട്ടനത്തിനായി കളിക്കുന്ന കെയ്നിനെ ഈ സീസണിൽ തന്നെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനാണ് സിറ്റിയുടെ നീക്കം. കെയ്നിനെ സിറ്റിക്ക് വിട്ടുകൊടുക്കാൻ ടോട്ടനം സമ്മതം മൂളിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read Also:- ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ല: ട്രെസ്‌കോത്തിക്ക്
മികച്ച ഫോമിലുള്ള ഹാരി കെയ്നിനുവേണ്ടി സിറ്റിക്ക് പുറമെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ട്. എന്നാൽ കെയ്നിനായി 1636 കൂടി രൂപയാണ് സിറ്റി ചെലവിടാൻ ഒരുങ്ങുന്നത്. കരാറിൽ സൂപ്പർ താരം ഒപ്പുവെച്ചാൽ താരകൈമാറ്റ വിപണിയിലെ റെക്കോർഡ് തുകയായി ഇതുമാറും.
Post Your Comments