Latest NewsNewsFootballSports

ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ല: ട്രെസ്‌കോത്തിക്ക്

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിവസത്തെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ലെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ മാർക്കസ് ട്രെസ്‌കോത്തിക്ക്. ഇന്ത്യ മികച്ച ടീമാണെന്നും അത് പലതവണ അവർ തെളിയിച്ചതാണെന്നും ട്രെസ്‌കോത്തിക്ക് പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കാണുമ്പോൾ അവർ നിലവിലെ ഏറ്റവും ശക്തരാണെന്ന് മനസിലാകും. അവർക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. ഒരു കാരണവുമില്ലാതെ അവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തില്ല. അവർ നാട്ടിലും പുറത്തും കളിക്കുന്നു. അവർ ഓസ്‌ട്രേലിയയിലേക്ക് പോയപ്പോൾ അവിടെ എത്രമാത്രം മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് നാം കണ്ടതാണ്. അതിനാൽ ഞങ്ങൾക്ക് ഇന്ത്യയുടെ പ്രകടനത്തിൽ അതിശയിക്കാനില്ല’ ട്രെസ്‌കോത്തിക്ക് പറഞ്ഞു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ദീപക് പുനിയക്ക് തോൽവി

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 183 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് നിരയിൽ അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന് മാത്രമാണ് മികച്ചു നിന്നത്. 108 പന്തുകൾ നേരിട്ട റൂട്ട് 64 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലാണ്. ഓപ്പണർ കെ എൽ രാഹുലും (57), വിക്കറ്റ് കീപ്പർ റിഷഭ് പന്തുമാണ് (7) ക്രീസിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button