KeralaNattuvarthaLatest NewsNewsIndia

ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് ഈ റൂട്ടിൽ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: പണി കിട്ടുന്നത് ഇങ്ങനെ

ആലപ്പുഴ: ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ഗൂഗിള്‍ മാപ്പിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്കില്‍ ദുരിതം അനുഭവിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തദ്ദേശീയരുടെ അല്ലാത്ത ചെറുവാഹനങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും ഇതറിയാതെ ഗൂഗിൾ മാപ്പ് നോക്കി വന്ന് കുടുങ്ങുന്നവരാണ് പാതയിൽ ഏറെയും.

Also Read:വാക്‌സിനോ കോവിഡോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം: സർക്കാരിനെതിരെ ഹരീഷ് വാസുദേവൻ

ഗതാഗത നിരോധനത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ശ്രദ്ധിക്കാതെയാണ് പലരും ഈ വഴി വരുന്നത്.
തിരുവല്ലയിൽ നിന്ന് പോലും പെരുന്നവഴി ആലപ്പുഴയ്ക്ക് വരുന്നവരുണ്ട്. എസി റോഡ് താല്‍ക്കാലികമായി അടച്ചെന്നോ ഗതാഗത തടസ്സമുണ്ടെന്നോ ഗൂഗിള്‍ മാപ്പില്‍ കണിക്കുന്നില്ല. അതുകൊണ്ട് തന്നെ ഏറ്റവും എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുന്നവരാണ് ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത്.

അശ്രദ്ധമായി കടന്നു വരുന്നവരെ നിയന്ത്രിക്കാന്‍ പോലീസും കരാറുകാരുടെ ജീവനക്കാരും കളര്‍കോടും പെരുന്നയിലും നിലയുറപ്പിച്ച്‌ യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എങ്കിലും വഴിയറിയാതെ വരുന്നവർ പലപ്പോഴും ഗതാഗതക്കുരുക്കിൽ പെട്ടുപോകുന്ന അവസ്ഥയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button