തിരുവനന്തപുരം : കേരളത്തിലെ പുതിയ കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നവർ കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരോ, കോവിഡ് മുക്തി നേടി ഒരു മാസം പിന്നിട്ടവരോ ആയിരിക്കണമെന്ന നിർദേശങ്ങളെയാണ് ഹരീഷ് വാസുദേവൻ പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : വിദേശ മാർക്കറ്റുകൾ കീഴടക്കി ഇന്ത്യൻ പോത്തിറച്ചി: കോവിഡ് കാലത്തും കയറ്റുമതിയിൽ വലിയ വർധന
കുറിപ്പിന്റെ പൂർണരൂപം :
വാക്‌സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാൻ പറ്റൂ എന്നാണത്രേ പുതിയ നിയമം !! താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേൽ ഇപ്പൊ കിട്ടും. വന്നാൽ 30 ദിവസം കാത്തിരുന്നാൽ മതി. ജീവനോടെ ഉണ്ടെങ്കിൽ പിന്നെ പുറത്തിറങ്ങാം.
സർവ്വതും തകർന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് ചാൻസ് !!
(ഗൗരവമായി മെറിറ്റിൽ സംസാരിച്ചിട്ടു കാര്യമില്ലാത്തത് കൊണ്ട്….. തൽക്കാലം ഇങ്ങനെ)
Post Your Comments