തൃശൂര്‍: കുതിരാൻ രണ്ടാം തുരങ്കം പുതുവർഷ സമ്മാനമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തുരങ്കത്തിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാനാവുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. കരാര്‍ കമ്പനിയായ കെ.എം.സി അധികൃതരാണ് വിവരം അറിയിച്ചത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ ടോള്‍ പിരിവ് നടത്താനാണ് തീരുമാനം. നിലവിൽ തുരങ്കത്തിന്റെ നിർമ്മാണം 70 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.
Also Read:രോഗപ്രതിരോധ ശേഷിയ്ക്ക് ഇരുമ്പന്‍പുളി
തുരങ്കത്തിനുള്ളിലെ മുകള്‍ ഭാഗം പൂര്‍ണമായി കോണ്‍ക്രീറ്റ് ചെയ്യും. അതോടൊപ്പം തന്നെ മുന്നൂറ് മീറ്റര്‍ കൂടി കോണ്‍ക്രീറ്റ് ചെയ്യാനുണ്ട്. അകത്തെ ശേഷിക്കുന്ന റോഡ് കൂടി കോണ്‍ക്രീറ്റ് ചെയ്യണം. പിന്നീട് വെളിച്ച സംവിധാനങ്ങളും മറ്റും ഒരുക്കാനുണ്ട്. രണ്ടാം തുരങ്കത്തിലേക്കുള്ള പാലത്തിന്റെ പണി നേരത്തേ പൂര്‍ത്തിയായിരുന്നു.
രണ്ടാം തുരങ്കം യാഥാർഥ്യമാക്കുന്നതോടെ 2022ല്‍ തൃശൂര്‍-പാലക്കാട് റൂട്ടിലെ ദേശീയപാത യാത്ര ഏറെ സുഗമമാകുമെന്നാണ് വിലയിരുത്തൽ. രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത് തൃശൂര്‍ ഭാഗത്തുനിന്നാകും. അങ്ങനെ വരുമ്പോള്‍, നിലവിലെ ദേശീയപാത മുറിച്ചാണ് റോഡ് വരുക. നിലവിലുള്ള റോഡ് ഉപേക്ഷിക്കുമെന്നാണ് അധികൃതർ പറയുന്നത്. ആ പ്രദേശം വനംവകുപ്പ് ഏറ്റെടുക്കും.
Post Your Comments