പലർക്കും സുപരിചിതനാണ് ഇരുമ്പന്‍പുളി. എന്നാൽ ഇരുമ്പന്‍പുളി ഔഷധ ഗുണം പലർക്കും അറിയാൻ സാധ്യതയില്ല. ഇരുമ്പന്‍പുളിയില്‍ ഔഷധഗുണമുള്ളത് ഇലയിലും കായിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന് ഉപയോഗിക്കുന്നു.
➦ ഇരുമ്പന്‍പുളി അച്ചാര്‍ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഇരുമ്പന്‍പുളി ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്.
➦ വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്‍പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുകയില്ല ഇതിൻറെ ഉപയോഗം കൊണ്ട്.
➦ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Read Also:- ത്വക്ക് രോഗങ്ങൾക്ക് ‘ആര്യവേപ്പ്’
➦ നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്.
Post Your Comments