കോട്ടയം: ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങ് നടക്കുന്ന കര്‍ക്കിടക വാവ് ദിവസം ബലി തര്‍പ്പണം നടത്തുവാന്‍ കൂടുതൽ ഇളവുകൾ വേണമെന്ന് സർക്കാറിനോട് പി സി ജോർജ്ജ്. കര്‍ക്കിടക വാവ് ദിവസമായ ഓഗസ്റ്റ് എട്ടിന് ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് അഭിപ്രായപ്പെട്ടത്. ഹൈന്ദവ സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ചടങ്ങുകളിലൊന്നായ കര്‍ക്കിടക വാവ് ദിവസം തിരക്കില്ലാതെ ബലി തര്‍പ്പണം നടത്തുവാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും പി സി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിലവിൽ സംസ്ഥാനത്ത് വരുത്തിയിട്ടുള്ള ലോക്ഡൗൺ മാറ്റങ്ങൾ ഗുണകരമാണെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് വ്യാപാര സമൂഹത്തിനും, തൊഴിലാളികള്‍ക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും പ്രസ്ഥാവനയിൽ പി സി ജോര്‍ജ്ജ് കൂട്ടിച്ചേർക്കുന്നു.
Post Your Comments