ലക്നൗ : അടുത്ത വർഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടി വിജയിക്കുമെന്ന് അഖിലേഷ് യാദവ്. ഇന്ധന വിലവര്‍ധനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരായ സൈക്കിള്‍ യാത്രയ്ക്ക് മുന്നോടിയായാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.
‘എസ്.പി 350 സീറ്റുകളില്‍ വിജയിക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പക്ഷേ ജനരോഷം കാണുമ്പോള്‍ തോന്നുന്നത് ഞങ്ങള്‍ 400 സീറ്റില്‍ വിജയിക്കുമെന്നാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിച്ചില്ല. ഓക്സിജനും മരുന്നും എത്തിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടു’- അഖിലേഷ് യാദവ് പറഞ്ഞു.
Read Also : ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വന്ന കേസിൽ പാണക്കാട് തങ്ങൾ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മത്സരിക്കാൻ പോലും സ്ഥാനാർഥികളില്ലാത്ത സാഹചര്യമാണുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞു. സ്ഥാനാർഥികൾ ബിജെപിക്കായി മത്സരിക്കാന്‍ തയ്യാറാവില്ല. തെരഞ്ഞെടുപ്പ് അടുക്കവേ ബിജെപി ഗുണ്ടകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments