
പാലക്കാട്: പിതാവിനൊപ്പം വിറകെടുക്കാൻ പോയ അഞ്ചുവയസ്സുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണന്‍-ലക്ഷ്‌മി ദമ്പതികളുടെ മകന്‍ സജിത് ആണ് കടന്നല്‍ കുത്തേറ്റ് മരിച്ചത്. സത്രം കാവില്‍ക്കുന്ന് എ.യു.പി സ്കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് സജിത്.
Also Read:വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ അണക്കെട്ട് ഒലിച്ചുപോയി
വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ ക്വാറിത്തൊഴിലാളിയായ പിതാവ് കണ്ണനൊപ്പം വിറക് എടുക്കുന്നതിനിടെ കടന്നല്‍ കുത്ത് ഏല്‍ക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തിങ്കളാഴ്ച ശരീരത്തില്‍ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിൽ കോങ്ങാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments