ഭോപാല്‍: കനത്ത മഴയില്‍ അണക്കെട്ട് ഒലിച്ചുപോയി. മധ്യപ്രദേശിലെ ഡാറ്റിയ ജില്ലയിലാണ് സംഭവം. ദിവസങ്ങളായി തുടരുന്ന മഴയില്‍ അപകടകരമായി ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മണിഖേഡ അണക്കെട്ട് തകര്‍ന്നത്. ഭാഗങ്ങളായി വെള്ളത്തോടൊപ്പം ഒലിച്ചുപോകുന്ന വിഡിയോ വൈറലാണ്.
മധ്യപ്രദേശിലെ പ്രധാന നഗരമായ ഗ്വാളിയോറുമായി ഡാറ്റിയ ജില്ലയെ ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങളിലൊന്നാണ് തകര്‍ന്നത്. ദിവസങ്ങളായി കനത്ത മഴയെ തുടർന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളിലൊന്നാണ് ഗ്വാളിയോര്‍. വ്യോമസേനയുടെ സഹായത്തോടെയാണ് ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
അണക്കെട്ടിന്‍റെ 10 ഗേറ്റുകളും തുറന്നിരുന്നതായും പ്രളയബാധിത മേഖലകളിലുള്ളവരെ മാറ്റിത്താമസിപ്പിച്ചതായും മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഇതേ പാലത്തിലാണ് 2013ല്‍ 115 തീര്‍ഥാടകര്‍ അപകടത്തില്‍പെട്ട് മരിച്ചിരുന്നത്. പ്രശസ്തമായ ദുര്‍ഗ ക്ഷേത്രം സ്ഥിതി ചെയ്യുന്ന രതന്‍ഗഢ് നഗരത്തിലേക്കുള്ള പ്രധാന മാര്‍ഗമാണ് ഈ പാലം.
Post Your Comments