Latest NewsCricketNewsInternationalSports

കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് സൂപ്പർതാരം

മാഞ്ചസ്റ്റർ: കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നത്തിന്റെ ഇടയിൽപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പനേസറുടെ പിന്മാറ്റം.

‘കാശ്മീർ വിഷയങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം കാശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ഇതിന് നാടുവിലാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എന്നെ അസ്വസ്ഥനാക്കും’ മോണ്ടി പനേസർ ട്വിറ്ററിൽ കുറിച്ചു.

Read Also:- കാശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കില്ല: ഐസിസിയെ സമീപിച്ച് ബിസിസിഐ

നേരത്തെ കാശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം ഹെർഷൽ ഗിബ്സ് പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുത്താൽ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഗിബ്സ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button