മുംബൈ: കാശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കരുതെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിയെ സമീപിച്ചതായി റിപ്പോർട്ട്. ടൂർണമെന്റിന്റെ കാര്യത്തിലുള്ള അതൃപ്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രേഖാമൂലം ഐസിസിയെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാശ്മീർ താഴ്വരയുടെ അവസ്ഥയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കവും ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ഐസിസിയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
രാജ്യത്തിന്റെ ആഭ്യന്തര ടൂർണമെന്റുകൾക്ക് അംഗീകാരം നൽകുന്നതിൽ ഐസിസിയ്ക്ക് ഒരു പങ്കുമില്ല. കാശ്മീർ പ്രീമിയർ ലീഗിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പൂർണ പിന്തുണയുണ്ട്. അതിനാൽത്തന്നെ ഐസിസിയ്ക്ക് ഇതിൽ എന്ത് ചെയ്യാനാകുമെന്നത് ഒരു ചോദ്യ ചിഹ്നമാണ്.
Read Also:- നീണ്ട മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍!
നേരത്തെ കാശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം ഹെർഷൽ ഗിബ്സ് പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുത്താൽ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഗിബ്സ് പറഞ്ഞു.
Post Your Comments