NattuvarthaLatest NewsKeralaNews

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്

ചങ്ങരംകുളം: ബിഡിഎസ് വിദ്യാര്‍ത്ഥിനി മാനസയെ സുഹൃത്ത് രഖിൽ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. താമസസ്ഥലത്ത് കയറിച്ചെന്നു വെടിവച്ചു കൊല്ലുകയായിരുന്നു. രാഖിലും അതിനു പിന്നാലെ ആത്മഹത്യ ചെയ്തു. മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു.

വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിലാണ് ഇന്ന് വിനീഷിനെ കണ്ടെത്തിയത്. അവിവാഹിതനായിരുന്നു. തൻ്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.  നിർമ്മാണ തൊഴിലാളിയായിരുന്നു വിനീഷ്.

read also: പ്രണയ നൈരാശ്യത്തില്‍ 3115 പേര്‍: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഖില്‍ വന്നത്. ഇതിനെ തുടർന്ന് ഭക്ഷണം കഴിക്കുന്നത് പാതിവഴിയില്‍ അവസാനിപ്പിച്ചു മാനസ സംസാരിക്കാനായി റൂമിലേക്ക് പോയി. റൂമില്‍ കയറിയ ഉടനെ തന്നെ രാഹില്‍ വാതില്‍ അകത്ത് നിന്നും കുറ്റിയിടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

തുടര്‍ന്ന് കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്‌തെന്നാണ് നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button