
തൃശൂര്‍: സുഹൃത്തും അയല്‍വാസിയുമായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന്റെ വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു.
കൊടുങ്ങല്ലൂര്‍ സ്വദേശി പ്രസാദിന്റെ മകന് വിഷ്ണുവാണ് (25) മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്തും അയല്‍വാസിയുമായ വിദ്യാര്‍ഥി ബുധനാഴ്ച തൂങ്ങിമരിച്ചിരുന്നു. ഈ വിഷമത്തിൽ വിഷ്ണു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവിനെ ഇന്നലെ മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. വിഷ്ണുവിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന അച്ഛനെ ജ്യൂസിനായി പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം വാതിലടച്ച് ബെഡ് ഷീറ്റ് കൊണ്ട് ഹുക്കില്‍ തൂങ്ങുകയായിരുന്നു.
Post Your Comments