തിരുവനന്തപുരം: പ്രണയ പരാജയത്തെ തുടര്‍ന്നു യുവാവ് ജീവനൊടുക്കി. പെൺകുട്ടിക്കെതിരെ പരാതിയുമായി കുടുംബം. നെയ്യാറ്റിൻകര വഴുതൂര്‍ സ്വദേശി മിഥു മോഹൻ (23) ആത്മഹത്യാ ചെയ്ത സംഭവത്തിൽ പ്രണയ പരാജയമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.
നെയ്യാറ്റിൻകര സ്വദേശി തന്നെയായ പെണ്‍കുട്ടിയുമായി യുവാവ് അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടി വിവാഹ വാഗ്ദാനം നല്‍കി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ മാസം രണ്ടിനാണ് മിഥുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ പഠന ചെലവ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്നും ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാം വാങ്ങി നല്‍കിയതും മിഥുവാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
കായിക താരമായയിരുന്നു മിഥു. ഇരു വീട്ടുകാരുടേയും സമ്മതത്തില്‍ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടി മിഥുവിനെ ഒഴിവാക്കി തുടങ്ങി. ഇതിനു ശേഷം മിഥു മാനസികമായി തളര്‍ന്ന അവസ്ഥയിലായി. തുടർന്ന് മിഥുവിന്റെ മാതാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല എന്നും തുടര്‍ന്നു മിഥു മോഹനെ ഫോണില്‍ വിളിച്ച് നിനക്ക് ചത്തൂടെ എന്നു ചോദിച്ചുവെന്നും പരാതിയിൽ പറയുന്നു
Post Your Comments